വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലത്ത് വീട്ടിൽ സൂക്ഷിച്ച 35,000 രൂപ വില വരുന്ന ഇലട്രിക്ക് മോട്ടറുകളും,വാർക്ക കമ്പികൾ, ഗ്രിൽ, അലുമിനിയം, ഹാൻറ് റെയിൽ എന്നിവ കവർന്ന പ്രതികൾ പിടിയിൽ.അഞ്ചുമൂർത്തി മംഗലം കല്ലൻകാട് വീട്ടിൽ അയ്യപ്പൻ(56),അഞ്ചുമൂർത്തി മംഗലം ചോഴിയംകാട് ശരവണൻ(50),
എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച പകൽ
അഞ്ചുമൂർത്തി മംഗലം തെക്കേടത്ത് വീട്ടിൽ ശ്രീജിത്തിന്റെ വീട്ടിലാണ് ഇരുവരും കവർച്ച നടത്തിയത്.കവർന്ന സാധനങ്ങൾ മംഗലത്ത് ഷൗക്കത്തലിയുടെ ഉടമസ്ഥയിലുള്ള ആക്രി കടയിൽ പ്രതികൾ വിറ്റു.സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
കോടതിയിൽ ഹാജറാക്കിയ അയ്യപ്പനെയും,
ശരവണനെയും റിമാൻഡ് ചെയ്തു.ആക്രി കട ഉടമസ്ഥൻ ആമക്കുളം അമ്പാട്ടു പറമ്പ് ഷൗക്കത്തലിയെ ജ്യാമത്തിൽ വിട്ടയച്ചു.എസ് ഐ ഫാതിൽ റെഹ്മാൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്കുമാർ,ജോൺ ക്രൂസ്,ഭവീഷ് ജി,സി പി ഒ അരുണഞ്ജലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
