വടക്കഞ്ചേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വടക്കഞ്ചേരിയിലെ ഇരുപത്തിയൊന്നാം വാർഡായ പന്നിയങ്കരയിലെ മെമ്പർ സുനിൽ ചുവട്ടുപാടമാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
‘ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ’ എന്നായിരുന്നു സുനിൽ നേരത്തെ പ്രതിജ്ഞ ചെയ്തിരുന്നത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പർ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സുനിലിന്റെ സത്യപ്രതിജ്ഞ അസാധുവാക്കിയത്. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോഴത്തെ നടപടി.
