വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

വടക്കഞ്ചേരി: വടക്കഞ്ചേരി ആമക്കുളത്തിന് സമീപം കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. മംഗലംഡാം പൂതംകോട് മേക്കാട്ടിൽ വീട്ടിൽ എൽദോ വർഗ്ഗീസ് (52)നാണ് പരിക്കേറ്റത്.ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എൽദോസിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.വടക്കഞ്ചേരി പൊലീസ് കേസെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *