വടക്കഞ്ചേരി: മംഗലം പുഴയിൽ മീനുകൾ ചത്തു പൊങ്ങിയ നിലയിൽ. വടക്കഞ്ചേരി കണ്ണമ്പ്ര പഞ്ചായത്ത് അതിർത്തി പങ്കിടുന്ന പുഴയായ മംഗലം പുഴയുടെ പുഴക്കൽ പറമ്പ് ഭാഗത്താണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ചൂട് കനത്തതോടെ ആണോ മീനുകൾ ചാവാൻ കാരണമെന്നും സംശയിക്കുന്നുണ്ട്.ജലം പരിശോധനയ്ക്ക് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാവൂ.
