വടക്കഞ്ചേരി: ഡിവൈൻ ഹോസ്പിറ്റൽ ഉടമ മുടപ്പല്ലൂർ പന്തംപറമ്പ് തോലാനിക്കൽ അബ്രഹാം (അവിരാച്ചൻ – 69) അന്തരിച്ചു. സംസ്കാരം അഞ്ചിന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 2. 30ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിൽ. കോൺഗ്രസ് വണ്ടാഴി മണ്ഡലം പ്രസിഡൻ്റ്, ബ്ലോക്ക് ജനറൽ സെക്രട്ടറി, കൊഴുവനാൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാല കരൂർ ഞാവളിൻ കണ്ണംകുളം കുടുംബാംഗം മേരിക്കുട്ടി.
മക്കൾ: ജാസ്മിൻ (അധ്യാപിക പബ്ലിക് സ്കൂൾ ചാവറ പാല), ജെയ്സൺ (ന്യൂസിലാൻഡ് ), നിക്സൺ (സിഇഒ കിഡ്നി ഹോസ്പിറ്റൽ ആൻഡ് ലൈഫ് ലൈൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ജലന്ധർ), ജാക്സൺ, തോംസൺ (ഇരുവരും ന്യൂസിലാൻഡ് ). മരുമക്കൾ: പരേതനായ സിറിൾ പി. ജോസഫ് (തഹസിൽദാർ പുള്ളോലിൽ പാല), സോണിയ (ഉള്ളാട്ടിൽ തൊടുപുഴ), റിന്റ (താഴത്തേൽ മംഗലംഡാം), ജിപ്സ (മംഗലത്ത് കുറ്റിച്ചിറ), ബ്ലസ് (കുന്നപ്പിള്ളിൽ എളവമ്പാടം).
