വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.കിഴക്കഞ്ചേരി കൊഴുക്കുള്ളി കാക്കോട് സുരേഷ് (53) ആണ് മരിച്ചത്. പന്നിയങ്കര ടോൾ പ്ലാസ്സയിലെ ജീവനക്കാരനായ സുരേഷ് സ്കൂട്ടിൽ ജോലിക്ക് പോകുന്നതിനിടെ പന്നിയങ്കരക്ക് സമീപത്ത് വച്ച് അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ശനിയാഴ്ച വൈകുന്നേരം നാല് മണിയോടു കൂടിയാണ് മരിച്ചത്.2025 ആഗസ്റ്റ് 29 നാണ് അപകടം സംഭവിച്ചത്.ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഞായറാഴ്ച പകൽ രണ്ടിന് മമ്പാട് പൊതുശ്മശാനത്തിൽ.അച്ഛൻ: പരേതനായ മണി അമ്മ: പാർവ്വതി ഭാര്യ: സത്മ മകൾ: സാന്ദ്ര സഹോദരങ്ങൾ: കലാധരൻ രജിത, പരേതനായ രമേഷ്
