ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറ്റിലഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു.

വടക്കഞ്ചേരിമണ്ണൂത്തി -വടക്കഞ്ചേരി ദേശീയപാതയിൽ പട്ടിക്കാട് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി പരേതനായ സുഗുതൻ മകൻ തോണി വീട്ടിൽ മകൻ സലീജ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സലീജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
അമ്മ:രുഗ്മണി
ഭാര്യ:വനിത
മക്കൾ:നയന, നവനീത്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *