വാൽകുളമ്പിൽ പോത്ത് കിണറ്റിൽ വീണു

കിഴക്കഞ്ചേരി: വാൽകുളമ്പ് വെട്ടിക്കൽ ശകുന്തളയുടെ ഒരു വയസ്സ് പ്രായമുള്ള പോത്താണ്
ആൾമറയില്ലാത്ത കിണറ്റിൽ പെട്ടത്. 30 അടി താഴ്ച്ചയിലുള്ള കിണറ്റിലാണ് പോത്ത് അകപ്പെട്ടത്.വടക്കഞ്ചേരി അഗ്നി രക്ഷാ നിലയത്തിൽ നിന്നുമുള്ള സേനാംഗങ്ങൾ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അൻഷർ സാദത്ത് ന്റെ നേതൃത്വത്തിൽ സേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്ദീപ്, വിജയൻ എന്നിവർ ലാഡർ,റോപ്പ്, ഹോസ് എന്നിവയുടെ സഹായത്താൽ മറ്റു സേനാംഗങ്ങളോടൊപ്പം പ്രവർത്തിച്ച് പരിക്കുകൾ ഇല്ലാതെ പോത്തിനെ കരക്ക്‌ കയറ്റി രക്ഷപ്പെടുത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *