ഫാ.ജോൺ വടക്കുംപറമ്പിൽ (73) അന്തരിച്ചു.സംസ്കാരം നാളെ

വടക്കഞ്ചേരി:എംഎസ്എഫ്എസ് സഭാംഗവും വിശാഖപട്ടണം പ്രൊവിൻസ് വൈദീകനുമായ ഫാ.ജോൺ വടക്കുംപറമ്പിൽ (73) അന്തരിച്ചു.സംസ്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ പ്രധാന കാർമികത്വത്തിൽ ചുവട്ടുപ്പാടം മെർമിയർ ഭവനിൽ നടക്കും.
തൊടുപുഴ പെരുമ്പിള്ളിച്ചിറ വടക്കുംപറമ്പിൽ പരേതരായ വർക്കി – മേരി തറമറ്റം ദമ്പതികളുടെ എട്ട് മക്കളിൽ നാലാമത്തെ മകനാണ് ഫാ.ജോൺ.1984 ൽ വൈദീക പട്ടം സ്വീകരിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂൾ പ്രിൻസിപ്പൽ, പാരിഷ് പ്രീസ്റ്റ്, ഹൗസ് സുപ്പീരിയർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ചുവട്ടുപ്പാടത്തെ മെർമിയർ ഭവൻ മുൻ സുപ്പീരിയറായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *