
വടക്കഞ്ചേരി:ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം
പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന മിനി ജലവൈദ്യുത പദ്ധതി നിർമാണം അവസാനഘട്ടത്തിൽ. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോളുടെ നേതൃത്വ
ത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. പാലക്കുഴി തിണ്ടില്ലം ഡാമിൽ നിന്ന് ആരംഭിക്കുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും,ഡാമിന്റെ ഇൻ ടേക്ക് ഗേറ്റ് സ്ഥാപിക്കുന്ന ജോലികളുമാണ് ഇപ്പോൾ നടക്കുന്നത്. കൊന്നയ്ക്കൽ കടവിലുള്ള പവർ ഹൗസിൽ നടത്തുന്ന 500 കിലോവാട്ടിന്റെ 2 ജനറേറ്റർ സ്ഥാപിക്കുന്ന പ്രവൃത്തികളും അനുബന്ധ ജോലികളും വേഗത്തിൽ പൂർത്തിയാക്കുമെന്നും മാസത്തിനുള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കി കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പറഞ്ഞു.

