
വടക്കഞ്ചേരി: ഇടിമിന്നലിൽ വീടും, വൈദ്യുതോപകരണങ്ങളും നശിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കിഴക്കഞ്ചേരി കാരപ്പാടത്താണ് വ്യാപകമായ നാശനഷ്ടമുണ്ടായത്.ചൊവ്വാഴ്ച പുലർച്ചെ 1.50 ഓടുകൂടിയായിരുന്നു സംഭവം. കാരപ്പാടം വെമ്പിലി വീട്ടിൽ ഗംഗാധരൻ്റെ വീടിൻ്റെ വിവിധ ഭാഗങ്ങളാണ് തകർന്നത്.ചുമരും, വീടിൻ്റെ കോൺക്രീറ്റ് ഭിത്തിയും, വിണ്ട് കീറുകയും ചെയ്തു.വീട്ടുമുറ്റത്തെ തെങ്ങിനും തീ പിടിച്ചു.ഗംഗാധരൻ്റെ ഭാര്യ കാർത്ത്യായനി ഈ സമയം ചുമരിനോട് ചേർന്ന് കിടക്കുന്നുണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.ഗംഗാധരൻ്റെതുൾപ്പെടെ സമീപത്തെ 12 ഓളം വീടുകളിലെ ടിവി, ഫാൻ, ഫ്രിഡ്ജ് തുടങ്ങിയ വൈദ്യുതോപകരണങ്ങളും, ഇലക്ട്രിക് വയറിംങ്ങും നശിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലതെത്തി പരിശോധന നടത്തി.

