
വടക്കഞ്ചേരി: സബ്ബ് രജിസ്റ്റാർ ഓഫീസിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.ജനൽ ചില്ലുകൾ തകർത്ത നിലയിൽ.ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ചില്ലുകൾ തകർന്ന നിലയിൽ കണ്ടത്. ബസ് സ്റ്റാൻ്റിന് പുറകിൽ ആളൊഴിഞ്ഞ പ്രദേശത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധർ സ്ഥിരമായി തമ്പടിക്കാറുണ്ടെന്ന് പറയുന്നു. ഓഫീസിന് പരിസരത്ത് നിന്നും എല്ലാ ദിവസവും ഒഴിഞ്ഞ മദ്യ കുപ്പികളും മറ്റും കാണാറുണ്ട്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാർ വടക്കഞ്ചേരി പൊലീസിൽ പരാതി നല്കി.

