
വടക്കഞ്ചേരി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വടക്കഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സ്വതന്ത്ര മാധ്യമ പ്രവർത്തക ദിനാചരണം നടത്തി.
ജില്ലാ പ്രസിഡൻ്റ് ടി.വി. ശിവദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ജിജോ അറയ്ക്കൽ അധ്യക്ഷനായി.
ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ ഷിബു ജോൺ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.അബ്ദുൾ ഷുക്കൂർ, മേഖല സെക്രട്ടറി പി.കെ.ബിജു
മേഖല ട്രഷറർ ആർ. ഹരികൃഷ്ണൻ, മേഖല വൈസ് പ്രസിഡൻ്റ് സഞ്ജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്. അബ്ദുൾ ഖുദ്ദൂസിനെ ആദരിച്ചു.
സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്താനും വാർത്തകൾ ജനങ്ങളിലെത്തിക്കാനും മാധ്യമ പ്രവർത്തകർക്ക് അവകാശമുണ്ടെന്നും അത് ഹനിക്കുന്ന തരത്തിൽ ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

