വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് എ കെ സെയ്ത് മുഹമ്മദ് (79) അന്തരിച്ചു.സംസ്ക്കാരം തിങ്കളാഴ്ച പകൽ 12 ന് പുത്തരിപ്പാടം പള്ളി കബർസ്ഥാനിൽ. സി പി ഐ എം മുൻ ഏരിയകമ്മിറ്റി അംഗം, പുതുക്കോട് പഞ്ചായത്ത് പ്രസിഡൻ്റ്, പുതുക്കോട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻറ്, കണ്ണമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് വൈസ്പ്രസിഡൻ്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ സി പി ഐ എം അപ്പക്കാട് ബ്രാഞ്ചംഗമാണ്. ഭാര്യ: പരേതയായ ബീഫാത്തുമ്മ മക്കൾ: സുൽഫീക്കർ, സെബി മരുമക്കൾ: ഫാസില, സുരേഷ് വേലായുധൻ സഹോദരങ്ങൾ: നൂർ മുഹമ്മദ്, സാറാഉമ്മ, ഐഷ
