എംഡിഎംഎ യുമായി മൂന്നുപേർ മണ്ണുത്തി പോലീസിന്റെ പിടിയിൽ

മണ്ണുത്തി. ബെംഗളൂരുവിൽ നിന്നും പാലക്കാട് വഴി വില്പനയ്ക്കായി 19.28 ഗ്രാം എംഡിഎംഎ യുമായി വന്നിരുന്ന തൃശൂർ കാളത്തോട് സ്വദേശിയായ കുറുക്കൻ മൂച്ചിക്കൽ വീട്ടിൽ ഷഫീക്ക് (35), കൊഴുക്കുള്ളി അത്താണിമൂല സ്വദേശിയായ പള്ളിത്താഴത്ത് വീട്ടിൽ സജിത്ത് (34), മുളയം അയ്യപ്പൻകാവ് സ്വദേശിയായ ചേറുകുളങ്ങര വീട്ടിൽ യദുകൃഷ്ണൻ (31) എന്നിവരെ വട്ടക്കല്ലിൽ വച്ച് മണ്ണുത്തി സബ് ഇൻസ്‌പെകടർ കെ..സി ബൈജുവും സംഘവും പിടികൂടി.മിനി ടെമ്പോയിൽ 3 പേർ നിരോധിത മയക്കു മരുന്നുമായി പാലക്കാട് വഴി തൃശ്ശൂരിലേക്ക് വരുന്നുണ്ടെന്നുള്ള വിവരം മണ്ണുത്തി സബ്ബ് ഇൻസ്‌പെക്ടർ കെ.സി ബൈജുവിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടന്ന വാഹന പരിശോധനയിലാണ് എംഡിഎംഎ യുമായി മൂന്നുപേരെ പിടികൂടിയത്. ഷെഫീക്കിന് പുതുക്കാട് സ്‌റ്റേഷനിൽ ഒരു കേസും, സജിത്തിന് മണ്ണുത്തി, പീച്ചി എന്നീ സ്‌റ്റേഷനുകളിലായി നാല് കേസുകളും, യദുകൃഷ്ണൻ് ഒല്ലൂർ സ്‌റ്റേനിൽ ഒരു കേസും നിലവിലുള്ളതായി അറിവായിട്ടുണ്ട്.ഇൻസ്‌പെക്ടർ എം.കെ ഷമീർ, സബ് ഇൻസ്‌പെക്ടർമാരായ കെ.സി ബൈജു, ബെന്നിപോൾ, ടി.ജി ജയൻ, സിവിൽ പോലീസ് ഓഫീസർമാരായ എൻ.പി സുരേഷ്, അജേഷ്‌മോൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *