ആമക്കുളത്ത് പച്ചക്കറി കടയിൽ തീപിടിച്ചു

വടക്കഞ്ചേരി: ആമക്കുളത്ത് പച്ചക്കറി കടയിൽ തീപിടിച്ചു. ആമക്കുളം സ്വദേശി അക്ബറിൻ്റെ കടക്കാണ് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് രണ്ട് മണിയോടു കൂടിയാണ് തീ പിടുത്തം ഉണ്ടായത്.കടയും, കടയിലുണ്ടായിരുന്ന സാധനങ്ങളും പൂർണ്ണമായി കത്തി നശിച്ചു. അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്.ആരെങ്കിലും ബോധപൂർവ്വം തീയിട്ടതാണെന്ന് ചൂണ്ടി കാട്ടി കടയുടമ വടക്കഞ്ചേരി പൊലീസിൽ പരാതി നല്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *