വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പുന്നപ്പാടം മമ്പാട് പാലം നാടിന് സമർപ്പിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കെ ഡി പ്രസേനൻ എം എൽ എ അധ്യക്ഷനായി. കുണ്ടുകാട് – ചിറ്റടി റോഡിൽ 6.6 കോടി രൂപ ഉപയോഗിച്ചാണ് പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.800 മീറ്റർ നീളവും, നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ട്.നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ച് മാറ്റിയാണ് പുതിയപാലം നിർമ്മിച്ചിരിക്കുന്നത്.ചടങ്ങിൽ ജനപ്രധിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും
ഉദ്യോഗസ്ഥരും പങ്കെടുത്തു.

