വടക്കഞ്ചേരി: അമ്മയും മകനും സഞ്ചരിച്ച ബൈക്ക് ടൂറിസ്റ്റ് ബസ്സിലിടിച്ച് മകൻ മരിച്ചു.
അമ്മക്ക് പരുക്കേറ്റു.വടക്കഞ്ചേരി പാളയം ആര്യം കടവ് ദുർഗ്ഗ കോളനിയിൽ കൃഷ്ണൻ്റെ മകൻ രതീഷ് (22)ആണ് മരിച്ചത്. ബൈക്കിന് പുറകിലിരുന്ന സഞ്ചരിച്ച രതീഷിൻ്റെ അമ്മ തത്തമ്മ (58) ക്ക് പരിക്കേറ്റു.ഇവരെ വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഉച്ചക്ക് 1.15 വടക്കഞ്ചേരി പാളയത്തിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്.
അമ്മ തത്തമ്മയെ പുറകിൽ ഇരുത്തി ഓടിച്ചു വരുന്ന സമയം പാളയം മുക്ക് എന്ന സ്ഥലത്തിനടുത്ത് വെച്ച് കിഴക്കഞ്ചേരി ഭാഗത്ത് നിന്ന് വന്നിരുന്നതായ KL 33 L 3981 നമ്പർ ടൂറിസ്റ്റ് ബസ് ഇടിച്ച് രതീഷ് റോഡിൽ തെറിച്ചു വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ബസിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി രതീഷ് സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അമ്മ തത്തമ്മ റോഡിൻറെ ഇടതുഭാഗത്തേക്ക് തെറിച്ചു വീണതിൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഫയർഫോഴ്സ്, പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
