സിപി ഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ദീപശിഖ ജാഥക്ക് തുടക്കമായി


വടക്കഞ്ചേരി: സിപി ഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ദീപശിഖ ജാഥക്ക് തുടക്കമായി.കണ്ണമ്പ്ര കാരപ്പൊറ്റയിലെ രക്തസാക്ഷി കെ ആർ വിജയൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ ജാഥയുടെ ഉദ്ഘാടനം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു.കെ ആർ വിജയൻ്റെ സ്മൃതി മണ്ഡപത്തിൽ വച്ച് മക്കളായ അശ്വതിയും, ആതിരയും ചേർന്ന് ദീപശിഖ കൈമാറി. തുടർന്ന് കാരപൊറ്റ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ ജാഥാക്യാപ്റ്റൻ ടി എം ശശി ദീപശിഖ ഏറ്റുവാങ്ങി.വി ഗംഗാധരൻ അധ്യക്ഷനായി. ജാഥാ മാനേജർ കെ എൻ സുകുമാരൻ, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി സുമോദ് എം എൽ എ, സി കെ ചാമുണ്ണി, എരിയ സെക്രട്ടറി ടി കണ്ണൻ, ഡോ.പി സരിൻ,എം കൃഷ്ണദാസ്, എ രാമദാസ് എന്നിവർ സംസാരിച്ചു. ദീപശിഖാ ജാഥ അത് ലറ്റുകളുടെ നേത്യത്വത്തിൽ തിങ്കളാഴ്ച രാവിലെ 7.30 ന് കാരപ്പൊറ്റയിൽ നിന്നും പര്യടനം തുടങ്ങും.തുടർന്ന് വടക്കഞ്ചേരി, ആലത്തുർ, കുഴൽമന്ദം, കൊല്ലങ്കോട്,ചിറ്റൂർ ഏരിയ കമ്മിറ്റികളിലെ വിവിധ സ്വീകരണത്തിന് ശേഷം പൊതുസമ്മേളന നഗരിയിൽ എത്തിചേരും. കണ്ണമ്പ്രയിലെ രക്തസാക്ഷികളായ കെ മണിയൻ, കെ വി രവി, മംഗലത്തെ സോമൻ എന്നിവരുടെ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖ ഉപജാഥകളും ഈ ജാഥയോടൊപ്പം ലയിക്കും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *