വൈദ്യുതി ചാർജ് വർധന:കോൺഗ്രസ് കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണയും നടത്തി

പ്രധിഷേധം വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

വടക്കഞ്ചേരി: ക്രമാതീതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെയും ജനങ്ങളെ വഞ്ചിച്ച് പല പേരിലും പണം ഊറ്റിയെടുക്കുന്നതിലും പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ: എം ദിലീപ് അധ്യക്ഷത വഹിച്ചു. മാർച്ച് കെഎസ്ഇബി ഗേറ്റിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു. കെപിസിസി മെമ്പർ പാളയം പ്രദീപ്‌ മുഖ്യപ്രഭാഷണം നടത്തി. രവി കാവശ്ശേരി,ഇല്യാസ് പടിഞ്ഞാറേകളം, ഉദയകുമാർ പുതുക്കോട്, ഉദയകുമാർ കാവശ്ശേരി, സുദേവൻ കാരപ്പൊറ്റ, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *