വടക്കഞ്ചേരി: മീൻ പിടിക്കാൻ വലയിടുന്നതിനിടെ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ചുമൂർത്തിമംഗലം പുഴയ്ക്കൽപറമ്പ് ആതറോട്ടുകളം മണികണ്ഠനാണ് (41) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. വീടിനു സമീപമുള്ള കുളത്തിലാണ് വലയിടാനെത്തിയത്. മകനും ഒപ്പമുണ്ടായിരുന്നു. വലയിടുന്നതിനിടെ വല കാലിൽ കുരുങ്ങി മുങ്ങുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. മകൻ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി മണികണ്ഠനെ കരയ്ക്കു കയറ്റി ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പത് മണിയോടെ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. തിരുവില്വാമല ഐവർമഠത്തിൽ സംസ്‌കരിച്ചു. അച്ഛൻ: പരേതനായ ചിന്നൻ. അമ്മ: തങ്ക. ഭാര്യ: ലക്ഷ്മി. മക്കൾ: മിഥുല്യ, മൃദുൽ. സഹോദരങ്ങൾ: രാമസ്വാമി, രാധ, മാണിക്കൻ , രാധാകൃഷ്ണൻ, സുലോചന,മുരുകേശൻ, സുരേഷ്.
