ഏഴ് വീടുകള്‍ തകര്‍ന്നു

പാലക്കാട്‌:കനത്ത മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ഏഴുവീടുകള്‍ പൂര്‍ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കില്‍ മൂന്നും അട്ടപ്പാടിയില്‍ രണ്ടും പാലക്കാട്, ആലത്തൂര്‍ താലൂക്കുകളില്‍ ഓരോ വീട് വീതവുമാണ് പൂര്‍ണമായും തകര്‍ന്നത്. പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ അഞ്ച് വീതവും ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളില്‍ ഓരോ വീടുവീതവും ഭാഗികമായി തകര്‍ന്നു.
ജൂണ്‍, ജൂലൈ മാസങ്ങളിലായി ഇതുവരെ ജില്ലയില്‍ 105 വീടുകള്‍ ഭാഗികമായും 25 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *