വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

പാലക്കാട്‌:ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ള, 2024-25 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മെഡിക്കല്‍ / എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷമായി പ്രവേശനം ലഭിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ചെലവുകള്‍ക്കുള്ള ധനസഹായ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവാകണം. ജാതി, വരുമാനം, അലോട്ട്‌മെന്റ് മെമ്മോ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005
.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *