മഴ തുടര്‍ന്നാല്‍ മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കും

വടക്കഞ്ചേരി:മഴ ശക്തമായി തുടർന്നാൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ജൂണ്‍ 26 ന് രാവിലെ എട്ടിന് ഡാമിലെ ജലനിരപ്പ് 75.73 മീറ്ററാണ്. ഡാമിന്റെ ബ്ലൂ അലര്‍ട്ട് ലെവല്‍ 76 മീറ്ററും ഓറഞ്ച് അലര്‍ട്ട് ലെവല്‍ 76.51 മീറ്ററും ആണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *