വടക്കഞ്ചേരി: ഒക്ടോബർ 22, 23, 24 തീയതികളിൽ എസ്.എം.എം.എച്ച്.എസ്.എസ്. പന്തലാംപാടത്ത് നടക്കുന്ന ആലത്തൂർ ഉപജില്ലാ ശാസ്ത്രമേളയുടെ പ്രചാരണാർഥം വിദ്യാർത്ഥികൾ വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
ഈ വർഷത്തെ ആലത്തൂർ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് എസ്.എം.എം.എച്ച്.എസ്.എസ്. പന്തലാംപാടമാണ്. 4,132-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രമേളയുടെ പ്രചാരണത്തിന് ആവേശം പകരുന്നതായിരുന്നു പരിപാടി.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ്,കണ്ണമ്പ്ര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ, വടക്കഞ്ചേരി സി.ഐ.ഉണ്ണികൃഷ്ണൻ ടി എൻ,ആലത്തൂർ എ ഇ ഒ ബാലഗോപാലൻ എം പി ,വി ജെ ജോൺസൻ മാസ്റ്റർ, ഹരിശ്രയൻ എം ബി, രാജേഷ് മാസ്റ്റർ,പി പി മുഹമ്മദ് കോയ, അബു മാസ്റ്റർ, ജഗതീഷ്, സ്കൂൾ സ്കൂൾ പ്രിൻസിപ്പൽ ഷൈജോ,പ്രധാനധ്യാപിക സ്വപ്ന ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിശിഷ്ടാതിഥികൾ ആശംസകൾ നേർന്ന് സംസാരിച്ചു.
