വടക്കഞ്ചേരി: മണപ്പാടത്ത് നിയന്ത്രണംവിട്ട കാർ കടയിലും മറ്റൊരു കാറിലും ഇടിച്ചു.ആർക്കും പരിക്കില്ല.മണപ്പാടം സ്വദേശി മജീദിന്റെ കടയിലാണ് ഇടിച്ചത്. കടയിലേക്ക് ഇടിച്ചു കയറിയ കാർ പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.കടക്കും കാറുകളുടെ മുൻഭാഗങ്ങളിലും കേടുപാടുകളുണ്ട്.
