വടക്കഞ്ചേരി: ദേശീയ അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പുറകിൽ ലോറിയിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. അണക്കപ്പാറ സ്വദേശികളായ മുർഷീന (15), ഫഹദ് (15) മംഗലം അൻവിയ (13) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.ആരുടെയും പരിക്ക് സാരമുള്ളതല്ല. വ്യാഴഴ്ച വൈകുന്നേരം 4.40നാണ് അപകടം സംഭവിച്ചത്.പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് കൊല്ലത്തറ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പുറകെ വരുകയായിരുന്നു ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ലോറിയുടെ മുൻഭാഗവും, ബസ്സിൻ്റെ പിൻഭാഗവും തകർന്നു.ലോറി ഡ്രൈവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.കനത്ത മഴയിൽ ദേശീയ പാതയിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ പെട്ടെന്ന് നില്ക്കാത്തത് അപകടങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട്.
