വടക്കഞ്ചേരി: ഉത്തർപ്രദേശ് നോയിഡയിൽ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി ഐ ടി യു വടക്കഞ്ചേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു.കെ പ്രഭാകരൻ അധ്യക്ഷനായി.സി ഐ ടി യു ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി എം ശശി, സി കെ നാരായണൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു
