പാലക്കാട്: കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയില്‍.പാലക്കാട് പുതുശ്ശേരി ജവഹർ നഗറില്‍ താമസിക്കുന്ന കെ സുമനാണ് പിടിയിലായത്. പാലക്കാട് കുരുടിക്കാടില്‍ വെച്ചാണ് പിടിയിലായത്. 3 ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.വിജിലൻസിന് നേരത്തെ ഇയാളെ കുറിച്ച് പരാതി ലഭിച്ചിരുന്നു
