മംഗലംഡാം കുഞ്ചിയാർ പതിയിൽ കാട്ടാന ആക്രമണം. ആദിവാസി യുവതിക്ക് പരിക്ക്.

വടക്കഞ്ചേരി: മംഗലംഡാം കുഞ്ചിയാർ പതിയിൽ കാട്ടാന ആക്രമണം. ആദിവാസി യുവതിക്ക് പരിക്ക്. കുഞ്ചിയാർപതി പപ്പട പാറ വനമേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്.കുഞ്ചിയാർപതി സ്വദേശിനി മല്ലിക ( 35 ) നാണ് പരിക്കേറ്റത്. വനത്തിന് സമീപം ഫയർ ലൈൻ പണി നടത്തുന്നതിനിടെ മല്ലികയുടെ നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു. തുമ്പികൊണ്ട് അടിയേറ്റ മല്ലിക സമീപത്തെ കുഴിയിലേക്ക് വീണു. ഈ സമയം ആന പിൻതിരിയുകയായിരുന്നു.പരിക്കേറ്റ മല്ലികയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറ് മാസം മുമ്പും ഈ മേഖലയിൽ കാട്ടാന ആക്രമണത്തിൽ അന്യസംസ്ഥന തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.ഇതിനിടെ കിഴക്കഞ്ചേരി പനംകുറ്റി പോത്ത് ചാടി ഭാഗത്തും കാട്ടാനയിറങ്ങി. പ്രദേശ ത്തെ പൈനാപ്പിൾ തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *