യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ ആക്രമണം:അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച്

മംഗലംഡാം : തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വണ്ടാഴിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മംഗലംഡാം പോലീസ് സ്റ്റേഷൻ മാർച്ച് ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.വണ്ടാഴി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ എം ശശീന്ദ്രൻ അധ്യക്ഷനായി. കെപിസിസി മെമ്പർ പാളയം പ്രദീപ്, ഡിസിസി സെക്രട്ടറി അര്‍സലൻ നിസാം, ബ്ലോക്ക് പ്രസിഡണ്ട് മാരായ എം. ദിലീപ്, കെ വി കണ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീഷ് മാധവൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.വാസു, വൈസ് പ്രസിഡൻ്റ് എ. മൂസക്കുട്ടി എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *