എൽ ഡി എഫ് പഞ്ചായത്ത് റാലി സംഘടിപ്പിച്ചു.

ഇടതുപക്ഷ സർക്കാർ രാജ്യത്തിന് മാതൃക

വടക്കഞ്ചേരി: കോൺഗ്രസ്സ് ഒന്നാകെ രാഹുൽ മാങ്കുട്ടത്തിൻ്റെ വഴിയിലാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.എൽ ഡി എഫ് വടക്കഞ്ചേരി പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ പാത പിന്തുടരുന്ന കോൺഗ്രസ്സ് ഈ നിലയിൽ അധപതിച്ചിരിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃക ആയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്.പറഞ്ഞ വാഗ്ദാനങ്ങൾ ഒനൊനായി നിറവേറ്റി നാടിന് നന്മ ചെയ്യുന്ന സർക്കാരിനെ അട്ടിമറിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു. എൽ ഡി എഫ് സർക്കാരിനെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂടിച്ചേർത്തു.ചടങ്ങിൽ സുരേഷ കുമാർ അധ്യക്ഷനായി. സി പി ഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ, സി പി ഐ ജില്ലാ സെക്രട്ടറി സുമലതമോഹൻദാസ്, ടൈറ്റസ് ജോസഫ്, പി പി സുമോദ് എം എൽ എ, വി രാധാകൃഷ്ണൻ, സി തമ്പു, കെ കുമാരൻ, എച്ച് രതീഷ് എന്നിവർ സംസാരിച്ചു

You May Also Like

Leave a Reply

Your email address will not be published. Required fields are marked *