ദേശീയപാത തേനിടുക്കിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി

വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി; ഒരാൾക്ക് പരിക്ക്. വെളളിയാഴ്ച പകൽ മൂന്ന് മണിയോടു കൂടിയാണ് സംഭവം.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പുറകെ വന്ന ഓട്ടോറിക്ഷ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ പുറകിൽ പിക്കപ്പ് വാനും, പിക്കപ്പ് വാനിന് പുറകിൽ മറ്റൊരു കാറും ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോ ഡ്രൈവർ കിഴക്കഞ്ചേരി തച്ചക്കോട് മുഹമ്മദ് കാസിം (52) നാണ് പരിക്കേറ്റത്.ഇയാൾ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

You May Also Like

Leave a Reply

Your email address will not be published. Required fields are marked *