പന്തലാംപാടം പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ യുവാക്കൾ കവർന്നു


വടക്കഞ്ചേരി:ദേശീയ പാതക്കരുകിൽ പന്തലാംപാടം പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ യുവാക്കൾ കവർന്നു.ഇന്ന് പുലർച്ചെ ഒരു മണിയോടെ പന്തലാംപാടം ഹൈവേയുടെ സൈഡിൽ ഉള്ള പികെ ജലീൽ എന്നയാളുടെ പെട്രോൾ പമ്പിൽ നിന്നാണ് KL 83 89 40 റെഡ് കളർ പൾസറിൽ വന്ന യുവാക്കൾ 48,398 രൂപ കവർന്നത്.പെട്രോൾ അടിക്കുന്ന മെഷീന്റെ സൈഡിൽ ബാഗ് വെച്ച് സമീപത്ത് പെട്രോൾ പമ്പ്
ജീവനക്കാരൻ ഉറങ്ങുബോഴായിരുന്നു സംഭവം.
കവർച്ചക്ക് ശേഷം ബൈക്ക് പാലക്കാട് ഭാഗത്തേക്ക് പോയതായിട്ടാണ് സിസിടിവിയിൽ കാണുന്നത്
യുവാക്കൾ മാസ്ക് ധരിച്ചിരുന്നു.വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *