ബസ്സ് യാത്രക്കിടെ കിഴക്കഞ്ചേരി പാലക്കുഴി സ്വദേശിനിയായ യുവതി കുഴഞ്ഞു വീണു മരിച്ചു.

വടക്കഞ്ചേരി:കിഴക്കഞ്ചേരി,പാലക്കുഴി വീട്ടിയാങ്കൽ വീട്ടിൽ ജോഷിയുടെ ഭാര്യ സോണിയ ആണ് മരണപ്പെട്ടത്.ഭർത്താവിൻ്റെ മാതാവ് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മാതാവിനെ ശുശ്രൂഷിക്കുവാൻ തൃശ്ശൂർക്ക് പോകുന്ന വഴിയിലാണ് ബസ്സിൽ വച്ച് ദേഹാസ്യസ്ഥം അനുഭവപ്പെട്ടത്. ഉടൻ ബസ് ജീവനക്കാർ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ജോഷി ഭാര്യയെ പാലക്കുഴിയിൽ നിന്ന് വടക്കഞ്ചേരി കൊണ്ടു വന്ന് ബസ്സിൽ യാത്രയാക്കി വിട്ടതാണ്. യാത്രാമധ്യേയാണ് സംഭവം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *