മഞ്ഞപ്ര ദേശം ശ്രീ കുറുമാലി വേലയുടെ ഔപചാരിക നോട്ടീസ് പ്രകാശനം നടന്നു.


വടക്കഞ്ചേരി:മഞ്ഞപ്ര ദേശം ശ്രീ കുറുമാലി വേലയുടെ ഔപചാരിക നോട്ടീസ് പ്രകാശനം വടക്കഞ്ചേരി എസ് ഐ ബാബു പി നിർവഹിച്ചു. പ്രകാശനത്തിന് മുൻപ് ക്ഷേത്രത്തിൽ പൂജിച്ച നോട്ടീസ് നാരായണൻ നമ്പൂതിരിയിൽ നിന്ന് രക്ഷാധികാരി കോർമാടത്ത് കൊച്ചുഗോപാലൻ ഏറ്റു വാങ്ങി.ശ്രീ കുറുമാലി ഭഗവതി ക്ഷേത്ര നടയിൽ വെച്ച് നടന്ന ചടങ്ങിൽ
മഞ്ഞപ്ര ദേശം വേല കമ്മിറ്റി പ്രസിഡന്റ്‌ വി ഗോകുലൻ, സെക്രട്ടറി സി ഫൽഗുനൻ, ട്രഷറർ എൻ രവീന്ദ്രൻ, വൈസ് പ്രസിഡന്റ്‌ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി കെ കൃഷ്ണ പ്രസാദ് കൂടാതെ മറ്റുദേശ കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഏപ്രിൽ 24 നാണ് വേല

You May Also Like

Leave a Reply

Your email address will not be published. Required fields are marked *