റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടിയതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു.


വടക്കഞ്ചേരി: ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
വടക്കഞ്ചേരി ടൗണിൽ നിന്നും പ്രതിഷേധ പ്രകടനമായി പ്രവർത്തകർ ബസ്റ്റാൻഡിലെ റിസർവേഷൻ കൗണ്ടർ ഓഫീസിന് മുൻപിലെത്തി തുടർന്ന് മാർച്ച് പോലീസ് തടഞ്ഞു.തുടർന്ന് നടത്തിയ പ്രതിഷേധ യോഗം കെ.പി.സി.സി.അംഗം പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു.റിസർവേഷൻ കൗണ്ടർ ഓഫീസ് തുറന്ന് പ്രവർത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കെ.രാധാകൃഷ്ണൻ എം.പിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും,രാധാകൃഷ്ണൻ എം പിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും അദ്ദേഹം ആരോപിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം ദിലീപ് അധ്യക്ഷനായി.കോൺഗ്രസ്സ് നേതാക്കളായ ഡോക്ടർ അർസലാം നിസാം,എ.അയ്യപ്പൻ, ഇല്ല്യാസ് പടിഞ്ഞാറെക്കളം,ഉദയൻ കാവശ്ശേരി,സുദേവൻ കാരപ്പൊറ്റ,ഉദയകുമാർ പുതുക്കോട്,റെജി കെ മാത്യു,ബാബു മാധവൻ,എൻ.രവി,എം.എസ്.അബ്ദുൽ ഖുദൂസ് എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *