
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. ആലത്തൂര്‍ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തുന്ന അദാലത്തുകൾക്ക് തുടക്കമായത്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെയും തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രിയായ എം.ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുന്നത്.
ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന അദാലത്തിൽ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവർക്ക് പുറമേ എം.എൽ.എ.മാരായ കെ. ഡി പ്രസേനൻ, പി.പി. സുമോദ്, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ മണികണ്ഠന്‍, പാലക്കാട് ആർ.ഡി.ഒ എസ് . ശ്രീജിത്ത്, മറ്റ് ജില്ലാ- താലൂക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

