
പ്രധിഷേധം വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
വടക്കഞ്ചേരി: ക്രമാതീതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനെതിരെയും ജനങ്ങളെ വഞ്ചിച്ച് പല പേരിലും പണം ഊറ്റിയെടുക്കുന്നതിലും പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ: എം ദിലീപ് അധ്യക്ഷത വഹിച്ചു. മാർച്ച് കെഎസ്ഇബി ഗേറ്റിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു. കെപിസിസി മെമ്പർ പാളയം പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. രവി കാവശ്ശേരി,ഇല്യാസ് പടിഞ്ഞാറേകളം, ഉദയകുമാർ പുതുക്കോട്, ഉദയകുമാർ കാവശ്ശേരി, സുദേവൻ കാരപ്പൊറ്റ, കാരയങ്കാട്ട് ശിവരാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

