
പാലക്കാട്: കണ്ണന്നൂരിന് സമീപം
സ്വകാര്യ ബസ് മറിഞ്ഞ് അപകടം;കുട്ടികൾ അടക്കം 16 പേർക്ക് പരിക്കേറ്റു.പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിലാണ് സംഭവം.പാലക്കാട് നിന്നും തിരുവല്വാമലക്ക് പോയ സ്വകാര്യ ബസ്സാണ്
അപകടത്തിൽപ്പെട്ടത്. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.നാട്ടുകാരുടേയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും
നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

