വാക്- ഇന്‍- ഇന്റര്‍വ്യൂ 18ന്

പാലക്കാട്‌ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിനായി ഡിസംബര്‍ 18 ന് രാവിലെ 10.30 ന് വാക്- ഇന്‍-ഇന്റര്‍വ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോ ബയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ എം.എസ്.സി ബിരുദം. പ്രായപരിധി 28 വയസ്. പ്രതിമാസം 10,000 രൂപയാണ് സ്‌റ്റൈപ്പന്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം വാക് ഇന്റര്‍വ്യൂവിനായി ജില്ലാ കാര്യാലയത്തില്‍ എത്തിച്ചേരണം. മുമ്പ് അപ്രന്റീസായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0494 2505542, വെബ്‌സൈറ്റ്: www.kspcb.kerala.gov.in.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *