ഇന്നാണ് ആ പെരും പോരാട്ടം. അഖില കേരള വടംവലി മത്സരം ഇന്ന് വടക്കഞ്ചേരിയിൽ


വടക്കഞ്ചേരി: വീറും വാശിയും 100 അടി കോർട്ടിൽ ഒരുക്കികൊണ്ട് ഇന്നാണ് ആ പെരും പോരാട്ടം.അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് ആറിന് വടക്കഞ്ചേരി പ്രീയദർശിനി ബസ് സ്റ്റാൻഡിൽ സജ്ജമാക്കിയ ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ ആലത്തൂർ താലൂക്ക് കമ്മിറ്റി അണിയിച്ചൊരുക്കുന്ന ഒന്നാമത് അഖില കേരള വടംവലി മത്സരത്തിൽ 60 ഓളം ടീമുകൾ അണി നിരക്കും.
ഒന്നാം സമ്മാനർഹർക്ക് 30,000 രൂപയും ട്രോഫിയും,അവസാന സമാനമായി 3,000 രൂപയും ട്രോഫിയും മൊത്തം 16 ഓളം സമ്മാനങ്ങളാണ് നൽകുകയെന്ന് സംഘാടകർ അറിയിച്ചു.ആലത്തൂർ എം പി കെ രാധാകൃഷ്ണൻ ഉത്ഘാടനം നിർവഹിക്കും,സമ്മാനദാനം തരൂർ എം എൽ എ പി പി സുമോദ് നിർവഹിക്കും. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക് രെജിസ്ട്രേഷൻ ഫീസ് സൗജന്യമായിരിക്കും.
വെയ്റ്റ് 455.മത്സരാർത്ഥികൾക്ക് സൗജന്യ ഭക്ഷണ സൗകര്യവും,പ്രൈസിൽ പ്രവേശിക്കുന്ന എല്ലാ ടീമുകൾക്കും ട്രോഫിയും നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ടഗ് ഓഫ് വാർ അസോസിയേഷൻ ജില്ലാ സെക്രട്ടറി സെബി ജേക്കബ്,മുജീബ് മാട്ടുമല,സന്തോഷ് വാൽകുളമ്പ്,
ബേസിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *