
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായവരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. എട്ട്, ഒമ്പത്, പത്ത് എന്നീ ക്ലാസുകളിലൊഴികെയുള്ള ഉയർന്ന ക്ലാസുകളിലെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. അപേക്ഷാഫോറം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പാലക്കാട് ജില്ലാ ആഫീസിൽ നിന്നും ബോര്‍ഡിന്റെ വെബ്‍സൈറ്റില്‍ നിന്നും (www.kmtwwfb.org) ലഭിക്കും. ഫോൺ : 0491-2547437.

