
വടക്കഞ്ചേരി: ലഹരിവില്പന നടത്തുന്ന പ്രധാന പ്രതി പിടിയിൽ.വടക്കഞ്ചേരിയിലും പരിസര പ്രരേശങ്ങളിലും വ്യാപകമായി ലഹരിവില്പന നടത്തിയിരുന്ന അഞ്ചുമൂർത്തിമംഗലം മിച്ചാരംകോട് അഭിനവ് (21) നെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 29 ന് പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം വച്ച് 13.7 ഗ്രാം എം ഡി എം എ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.സംഭവത്തിൽ അഞ്ചു മൂർത്തി മംഗലം വഴുവക്കോട് സച്ചിൻ (22) അറസ്റ്റ് ചെയ്തിരുന്നു.വ്യാഴാഴ്ച പിടികൂടിയ അഭിനവ് പാലക്കാട്, വടക്കഞ്ചേരി, മുടപ്പല്ലൂർ, കിഴക്കഞ്ചേരി, മംഗലംഡാം, കണ്ണമ്പ്ര തുടങ്ങിയ പ്രദേശങ്ങളിൽ പെൺകുട്ടികൾക്ക് ഉൾപ്പെടെ എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിമരുന്ന് എത്തിച്ച് കൊടുക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇയാൾക്കെതിരെ ഇതിന് ലഹരികSത്തുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ട്. ആലത്തൂർ ഡിവൈസ് പി എൻ മുരളീധരൻ, നാർക്കോട്ടിക് സെൽ ഡിവൈ എസ് പി അബ്ദുൾമുനീർ, വടക്കഞ്ചേരി സി ഐ കെ പി ബെന്നി, എസ് ഐ ജീഷ്മോൻ വർഗ്ഗീസ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

