വടക്കഞ്ചേരിയിൽ കെ രാധാകൃഷ്ണൻ എം പി യുടെ ഓഫീസ് തുറന്നു.

വടക്കഞ്ചേരി: കെ രാധാകൃഷ്ണൻ എം പി യുടെ ഓഫീസ് വടക്കഞ്ചേരിയിൽ തുറന്നു.കെ മാധവൻ സ്മാരക മന്ദിരത്തിൽ (സി പി ഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ്) ആരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ നിർവ്വഹിച്ചു.കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ കുശലകുമാർ അധ്യക്ഷനായി.കെ രാധാകൃഷ്ണൻ എം പി, എം എൽ എ മാരായ എ സി മൊയ്തീൻ, കെ ഡി പ്രസേനൻ, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം ശശി, എൻ സി പി ജില്ലാ സെക്രട്ടറി എസ് ബഷീർ എന്നിവർ സംസാരിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *