വടക്കഞ്ചേരി: മുടപ്പല്ലൂരിൽ നടന്നു വന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനപുരം ഓവറോൾ ചാമ്പ്യന്മാരായി. 145 പോയിൻ്റ് നേടിയാണ് തിരുവനന്തപുരം ജില്ല ഒന്നാമതെത്തിയത്.57 പോയിൻ്റ് നേടി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും, 45 പോയിൻ്റോടെ കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺ- പെൺ, യൂത്ത് ആൺ – പെൺ വിഭാഗങ്ങളിലായി കഴിഞ്ഞ അഞ്ച് ദിവസമായി മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടന്നുവന്നത്. സമാപന സമ്മേളനവും, സമ്മാനദാനവും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.കെ ഡി പ്രസേനൻ എം എൽ എ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ പ്രേംകുമാർ എം എൽ എ, ദ്രോണാചാര്യ അവാർഡ് ജേതാവ് ഡോ.ഡി ചന്ദ്രലാൽ, ബോക്സിംഗ് ലോക ചാമ്പ്യൻ കെ സി ലേഖ, മുൻ എം എൽ എ സി കെ രാജേന്ദ്രൻ, ചലചിത്രതാരം ജെയ്സ് ജോസ്, പഞ്ചായത്ത് പ്രസിഡൻ്റ് കെ എൽ രമേഷ്, ടി എം ശശി, ടി കണ്ണൻ, കെ കെ ജ്യോതികുമാർ, വി സി നിഖിൽ എന്നിവർ സംസാരിച്ചു.

