വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ അടിച്ച 15 പേർക്ക് പരിക്ക്.

വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ അടിച്ച 15 പേർക്ക് പരിക്ക്. യാത്രക്കാരായ മാടക്കത്തറ ഗീതു (31),വണ്ടാഴി ദിയാര ( 9 ), അഞ്ചുമൂർത്തിമംഗലം ഷിഫാന (31), മഞ്ഞപ്ര മഹേഷ് (40), തിരുനെല്ലായ ഫരീദ ( 37 ), മൂലങ്കോട് കണ്ണൻ (55), മൂലങ്കോട് രാധാമണി (47), പുതുക്കോട് സെയ്ഫുന്നീസ (29), ചിറ്റിലഞ്ചേരി ഷംന (29),പുതുക്കോട് സീനത്ത് (45), ഇളവംപാടം സജ്ന (33), ആലത്തൂർ അനുദിനിൽ (39), കോരഞ്ചിറ മിനു ബിജു (27), കണ്ണമ്പ്ര അതുല്യ (24), പുതുക്കോട് ഫൈസലിൻ്റെ മകൾ ഫെബിന (12) എന്നിവർക്കാണ് പരിക്കേറ്റത്
മംഗലം പാലത്ത് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്.ബുധനാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം
ആരുടെയും പരിക്ക് ഗുരുതരമല്ല
തൃശൂർ പാലക്കാട് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.സർവീസ് റോഡിൽ അമിതവേഗതിയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടാണ് ഇടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു
പരിക്കേറ്റവരെ നാട്ടുകാർ ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *