വടക്കഞ്ചേരി: കേരള വ്യാപാരി സംരക്ഷണ സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ഒന്നാം വാർഷികവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. വടക്കഞ്ചേരി ടൗണിലെ ഹോട്ടൽ സൈക്കയിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സി കെ അച്യുതൻ അധ്യക്ഷത വഹിച്ചു. തുടർന്ന് ഈ ഒരു വർഷക്കാലത്തെ റിപ്പോർട്ട് അവതരണവും വരവ് ചിലവ് കണക്ക് അവതരണവും നടന്നു. യോഗത്തിൽ സംരക്ഷണ സമിതിയുടെ ചെയർമാൻ ബോബൻ ജോർജ്, സമിതിയുടെ ജനറൽ സെക്രട്ടറി സതീഷ് ചാക്കോ, സമിതി ട്രഷറർ സഫർ ഇമ്മേരിയാസ്, അബ്ദുൽ കലാം, സമിതി യൂത്ത് വിംഗ് സെക്രട്ടറി വൈശാഖ്, ഗോപിനാഥൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ വടക്കഞ്ചേരി എ എം എം എൽ പി സ്കൂൾ പ്രധാന അധ്യാപിക മിനി വർഗീസ് സ്കോളർഷിപ്പ് ഏറ്റുവാങ്ങിക്കുകയും കുട്ടികൾക്ക് മൊമെന്റോനൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ ശ്രീമതി മിനി വർഗീസ് സംഘടന നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ നന്ദി അറിയിക്കുകയും ചെയ്തു.
