
8,532 വോട്ടിന്റെ ലീഡ്
ചേലക്കര: കടുത്ത പോരാട്ടം എന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെ കാറ്റിൽ പറത്തി ചേലക്കരയിൽ യു ആർ പ്രദീപിന്റെ തേരോട്ടം.അഞ്ചാം റൗണ്ട് വോട്ടെണി കഴിഞ്ഞപ്പോൾ 8,567 വോട്ടിന്റെ നിർണായക ലീഡാണ് പ്രദീപ് നേടിയത്.
ചേലക്കരയിൽ ഇക്കുറി 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുൻ
തിരഞ്ഞെടുപ്പിൽ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്.ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും
കടുത്ത മത്സരമാണ് കാഴ്ചവെച്ചത്.എൻഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഡിഎംകെയ്ക്ക്
വേണ്ടി എൻ കെ സുധീറുമാണ്
മത്സരരംഗത്തുള്ളത്.

