വടക്കഞ്ചേരി: അങ്കമാലിയിൽ ബൈക്ക് പെട്ടി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ കിഴക്കഞ്ചേരി സ്വദേശി മരിച്ചു. കിഴക്കഞ്ചേരി ചീരക്കുഴി ആലിൻചുവട് എസ്. ഷിജിൻ (29) ആണ് മരിച്ചത്. ബൈക്ക് പെട്ടി ഓട്ടോയുടെ പിന്നിലിടിച്ച് റേഡിലേക്ക് തെറിച്ചു വീണ ഷിജിൻ്റെ ശരീരത്തിലൂടെ എതിരെ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. ഷിജിൻ തത്ക്ഷണം മരിച്ചു.ശനിയാഴ്ച വൈകീട്ട് 4:30 ന് അങ്കമാലി – കാലടി റോഡിൽ ഫ്ലവർ ആശുപത്രിക്കു സമീപമാണ് അപകടം. ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു ഷിജിൻ. മുന്നിലുള്ള പെട്ടി ഓട്ടോയിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഷിജിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. ഷിജിൻ്റെ അച്ഛൻ: സുകുമാരൻ. അമ്മ: ഷീജ. സഹോദരങ്ങൾ: സിബിൻ, ശ്രീഷ്ണ.
